home
Total Visiters: 
പിലിക്കോട് നാട്ടു മാമ്പഴക്കാലം വരും ....
7 years ago ..
കാലിക്കടവ്: വരും കാല ബാല്യങ്ങള്‍ക്കും നാട്ടു മാമ്പഴങ്ങളുടെ മാധുര്യം പകരാന്‍ കാലിക്കടവില്‍ വളരുന്നത്‌ പതിനഞ്ചു നാട്ടുമാവുകള്‍. കരക്കേരു നന്മ പുരുഷ സ്വയം സഹായസംഘത്തിന്റെ പരിചരണത്തിലാണ് ഈ നന്മ മരങ്ങള്‍ വളരുന്നത്‌. മൂന്നു വര്‍ഷം മുമ്പാണ് സംഘം പ്രവര്‍ത്തകര്‍ കാലിക്കടവ് - കരക്കക്കാവ് റോഡരികില്‍ നാട്ടുമാവിന്‍ തൈകള്‍ നട്ടത്. ആഘോഷപൂര്‍വ്വം മരത്തൈകള്‍ നട്ട് പിന്നീട് തിരിഞ്ഞു നോക്കാത്ത കഥയല്ല ഇവിടെ കണ്ടത്. ആദ്യം മാവിന്‍ തൈകള്‍ക്കെല്ലാം വേലി കെട്ടി സംരക്ഷണം നല്‍കി. വെള്ളം നനയ്ക്കാന്‍ എല്ലാ ദിവസവും സംഘം പ്രവര്‍ത്തകര്‍ എത്തി. മാവിന്‍ തൈകള്‍ തഴച്ചു വളര്‍ന്നു. എന്നാല്‍ രണ്ടുവര്‍ഷം പ്രായമായപ്പോള്‍ ഇതില്‍ നാല് തൈകള്‍ സമൂഹ വിരുദ്ധര്‍ വെട്ടിമാറ്റി. ഇതിനെതിരെ ഗ്രാമം ഒന്നടങ്കം പ്രതിഷേധിച്ചു. ഇതിനിടയിലും വെട്ടിമാറ്റപ്പെട്ട തൈകള്‍ക്ക് പുനര്‍ജനിയേകാനുള്ള ശ്രമത്തിലായിരുന്നു സംഘം പ്രവര്‍ത്തകര്‍. ശേഷിക്കുന്ന ഭാഗത്തെ, പ്ലാസ്റ്റിക് കവര്‍ കൊണ്ട് കെട്ടി മഴവെള്ളം ഇറങ്ങാതെ കാത്തുവച്ചു. ഈ പ്രകൃതി സ്നേഹികളുടെ സ്നേഹ പരിചരണങ്ങള്‍ക്കൊടുവില്‍ ഇവ വീണ്ടും തളിര്‍ത്തു തുടങ്ങി. ഇന്ന് എല്ലാ തൈകളും ചെറിയ മരമായി മാറിക്കഴിഞ്ഞു. ഒരുകാലത്ത് നമ്മുടെ നാട്ടില്‍ സുലഭമായിരുന്നതും എന്നാല്‍ ഇന്ന് കിട്ടാക്കനിയാകുന്നതും ആയ ഗോമാങ്ങ, കപ്പ മാങ്ങ, പുളിയന്‍ മാങ്ങ .. എന്നിവയെല്ലാമുണ്ട് ഇക്കൂട്ടത്തില്‍. നമുക്കെല്ലാം വേണ്ടിയാണ് ഇവര്‍ ഇങ്ങനെ പരിശ്രമിക്കുന്നത്.. ഇതുപോലെ എത്ര പേര്‍ കാണും ഇന്ന് നമ്മുടെ സമൂഹത്തില്‍? നന്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പോസ്റ്റ്‌പെട്ടിയുടെ ഭാവുകങ്ങള്‍...
   
    തയ്യാറാക്കിയത് :വിനയന്‍ പിലിക്കോട്
   
    ഫോട്ടോ :വിജേഷ് ചന്തേര
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..