home
Total Visiters: 
കൃഷിക്കൊപ്പം മറയുന്നു "പത്താം നമ്പര്‍ മുണ്ടുകളും"
6 years ago ..
കരപ്പാത്ത്: പത്താം നമ്പര്‍ മുണ്ടുടുത്ത് പാടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ ഒരു കാലത്തെ ഗ്രാമീണകാഴ്ചയായിരുന്നു. എന്നാല്‍ ലുങ്കിയും, ടീഷര്‍ട്ടുമൊക്കെയായി കര്‍ഷകന്റെ വേഷം മാറിയപ്പോള്‍, ഓര്‍മ്മയിലേക്ക് മറയുകയാണ്, ഒരുകാലത്തെ കര്‍ഷകന്റെ അടയാളമായിരുന്ന പത്താം നമ്പര്‍ മുണ്ട്. സാധാരണ തോര്‍ത്തു മുണ്ടിനേക്കാള്‍ നീളവും, വീതിയും അല്പം കൂടുതലാണ് ഈ മുണ്ടിന്. ഉടുത്തു കഴിഞ്ഞാല്‍ മുട്ടോളമെത്തും. അരയില്‍ ഉറച്ചു നില്‍ക്കും എന്നതിനാലും, ഇടയ്ക്കിടെ മടക്കി കുത്തണ്ട എന്നതിനാലും പാടത്തെ പണിക്കു അനുയോജ്യമായ വേഷമാണിത്. ഷര്‍ട്ടിടാതെ പത്താം നമ്പര്‍ മുണ്ടുമുടുത്ത് നടക്കുന്ന പഴയ തലമുറയില്‍ പെട്ടവരെ അപൂര്‍വമായി മാത്രം നമ്മുടെ നാട്ടിടവഴികളില്‍ കാണാറുണ്ട്‌. ഗ്രാമീണനെയ്ത്ത് ശാലകളില്‍ നെയ്തെടുക്കുന്നവയാണ് ഇത്തരം മുണ്ടുകള്‍. ആവശ്യക്കാര്‍ ഏറെ ഉണ്ടായതിനാല്‍ ഒരുകാലത്ത് പത്താംനമ്പര്‍ മുണ്ടുകള്‍ മാത്രം നെയ്തിരുന്ന നെയ്ത്തുശാലകള്‍ ഏറെ ഉണ്ടായിരുന്നു നമ്മുടെ നാട്ടിന്‍പുറങ്ങളില്‍. ഇന്ന് ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇത്തരം മുണ്ടുകള്‍ നെയ്യുന്നത് അതും ആരെങ്കിലും നേരത്തെ ആവശ്യപ്പെട്ടാല്‍ മാത്രം.
   
    റിപ്പോര്‍ട്ട്: വിനയന്‍ പിലിക്കോട്‌
    ഫോട്ടോ: അനീഷ്‌ ഫോക്കസ്‌
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..