home
Total Visiters: 
പടിക്ക് പുറത്തായി "ചൂതുമാച്ചിയും"
6 years ago ..
കരപ്പാത്ത്: പൂജാമുറികളുടെ വിശുദ്ധിയും, വൃത്തിയും കാത്തുപോന്ന ചൂതുമാച്ചിയും (ചൂത് ചൂലുകള്‍ ) ഓര്‍മ്മയിലേക്ക്. ഒരു കാലത്ത് ഓരോ വീട്ടിലും ചൂത് മാച്ചികള്‍ക്ക് സ്ഥാനമുണ്ടായിരുന്നു. വീട്ടകവും, മുറ്റവും അടിച്ചു വൃത്തിയാക്കാന്‍ ഈര്‍ക്കില്‍ മാച്ചികള്‍ ഉപയോഗിക്കുമ്പോള്‍, പടിഞ്ഞാറ്റ (പൂജാമുറി) വൃത്തിയാക്കാനാണ് ചൂതുമാച്ചികള്‍ ഉപയോഗിച്ചിരുന്നത്. പാറപ്പുറത്ത് കാണുന്ന 'ചൂത് പുല്ലുകള്‍' കൊണ്ടാണ് ഇത്തരം ചൂലുകള്‍ ഉണ്ടാക്കുന്നത്‌. ഈ പുല്ലുകള്‍ ഉപയോഗിച്ച് ചൂലുകള്‍ ഉണ്ടാക്കാന്‍ പ്രത്യേകം കരവിരുതും, കഴിവും ആവശ്യമാണ്‌. പിലിക്കോട് പാറയില്‍ ഒരു കാലത്ത് ചൂത് പുല്ലുകള്‍ നിറഞ്ഞു നിന്നിരുന്നു. ഇതിന്റെ പരിസര പ്രദേശങ്ങളില്‍ ഇത്തരം ചൂലുകള്‍ ഉണ്ടാക്കാന്‍ വൈദഗ്ധ്യം നേടിയവര്‍ നിരവധിയുണ്ടായിരുന്നു. ഇവര്‍ നിര്‍മ്മിച്ചെടുക്കുന്ന ചൂത് ചൂലുകള്‍ വീടുകള്‍ തോറും കൊണ്ട് നടന്നു വില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ വീടുകളുടെ മോഡി കൂടിയതോടെയാണ് ചൂത് മാച്ചികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞത്‌. പൂജാമുറിയിലെ ചാണകമെഴുകിയ നിലം മാറി മാര്‍ബിളും, ഗ്രാനൈറ്റും ഇടം പിടിച്ചതോടെ ഈ മാച്ചികള്‍ വീടുകളില്‍ നിന്നും പടിക്ക് പുറത്തായി. പഴമ കൈ വിടാത്ത ചുരുക്കം വീടുകളില്‍ മാത്രം ഇന്നും പടിഞ്ഞാറ്റയുടെ മൂലയില്‍ ചൂതുമാച്ചി കാണാം. ഇവിടെയും ഇത് എത്രനാള്‍ കാണുമെന്ന് ആര്‍ക്കറിയാം....
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
   
    ഫോട്ടോ: വിജേഷ് ചന്തേര
Name:   അരവിന്ദ്‌
സുപ്പര്‍
Posted on:   2011-09-04 13:17:12
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..