home
Total Visiters: 
പാതയോരം ഒടുവില്‍ പച്ച പിടിച്ചു...
7 years ago ..
കാലിക്കടവ്: പരാജയമെന്ന് കരുതിയ പാതയോരകൃഷി ഒടുവില്‍ പച്ച പിടിക്കുന്നു. കാലം നോക്കി അനുയോജ്യമായ വിള കൃഷിചെയ്‌താല്‍ ദേശീയ പാതയോരത്തും പൊന്ന് വിളയും എന്ന് തെളിയുകയാണ് പാതയോരത്ത് നടക്കുന്ന വിളവെടുപ്പിലൂടെ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് 'ഹരിതയോരം 'എന്ന പേരില്‍ പാതയോരകൃഷി എന്ന ആശയം നടപ്പിലാക്കിയത്. തുടക്കത്തില്‍ കുടുംബശ്രീ യൂണിറ്റുകളും, സ്ക്കൂളുകളും, പുരുഷ സ്വയം സഹായസംഘങ്ങളും സജീവമായി തന്നെ പാതയോരത്ത് കൃഷിയിറക്കി. വാഴ, കപ്പ, ചേന തുടങ്ങിയവയെല്ലാമായിരുന്നു പാതയോര കൃഷിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൃത്യമായി ജലസേചനം നടത്താന്‍ സൌകര്യമില്ലാത്തതിനാല്‍ പലരും കൃഷി പാതിവഴില്‍ ഉപേക്ഷിച്ചു. വാഴയും, ചേനയും പലയിടത്തും കരിഞ്ഞുണങ്ങി. ചുരുക്കം ചിലര്‍ മാത്രമാണ് കൃഷിക്ക് വെള്ളവും, വളവും നല്‍കി പരിചരിച്ചത്. പക്ഷെ ജൂണ്‍ മാസത്തില്‍ മഴ എത്തിയതോടെ നശിച്ചു എന്ന് കരുതിയ കാര്‍ഷിക വിളകളില്‍ പലതും തളിര്‍ത്തു, തഴച്ചു വളര്‍ന്നു. ഇപ്പോള്‍ കാലിക്കടവിനും നീലേശ്വരത്തിനും ഇടയില്‍ പലസ്ഥലത്തും ഈ ഹരിതകാന്തി കാണാം. വാഴകള്‍ പലയിടത്തും കുലച്ചു വരുന്നതേയുള്ളൂ. എന്നാല്‍ കപ്പയുടെ വിളവെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. നല്ല വിളവ്‌ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കൃഷിയിറക്കിയവര്‍. വിളവെടുത്ത കപ്പ റോഡരികില്‍ നിന്നുതന്നെ തൂക്കി വില്‍ക്കുകയായിരുന്നു. വേനല്‍ക്കാലം കഴിഞ്ഞ്, മഴയുടെ തുടക്കത്തില്‍ കൃഷിയിറക്കിയാല്‍ പാതയോര കൃഷി എന്ന ആശയം മികച്ചതാണെന്നാണ് ഇപ്പോഴത്തെ കാഴ്ചകള്‍ തെളിയിക്കുന്നത്. കപ്പയും, വാഴയുമാണ് അനുയോജ്യമായ കാര്‍ഷിക വിലകളെന്നും തെളിഞ്ഞു കഴിഞ്ഞു.
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
   
    ഫോട്ടോ: വിജേഷ് ചന്തേര
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..