home
Total Visiters: 
ആവശ്യക്കാരില്ല : കത്രിക മൂര്‍ച്ച കൂട്ടുന്നവരുടെ ജീവിതം വഴിമുട്ടുന്നു
7 years ago ..
കാലിക്കടവ്: കത്തി, കത്രിക എന്നിവയ്ക്ക് മൂര്‍ച്ച കൂടാനുണ്ടോ.... എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് നാട്ടിടവഴികളിലൂടെ, യന്ത്രവും തോളിലേറ്റി നടന്നുവരുന്ന മൂര്‍ച്ച കൂട്ടുകാരെ ഇപ്പോള്‍ കാണാറില്ല. ഉണ്ടെങ്കില്‍ അത് പേരിനു മാത്രം. ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഈരംഗത്തുള്ളവര്‍ മറ്റു തൊഴിലുകളിലേക്ക് ചേക്കേറിയപ്പോള്‍ പരമ്പരാഗത തൊഴില്‍ വിശ്വാസവുമായി നടക്കുന്നവര്‍ ഇന്ന് അപൂര്‍വ്വം. ബീഡി വ്യവസായം വ്യാപകമായിരുന്ന കാലമായിരുന്നു മൂര്‍ച്ച കൂട്ടുകാരുടെ സുവര്‍ണ കാലം. അക്കാലത്ത് പ്രതിദിനം ഒരു നിശ്ചിത വരുമാനം ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ബീഡി വ്യവസായം പ്രധിസന്ധിയിലേക്ക് നീങ്ങിയതോടെ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാനാവാതെയായി. പല തരത്തിലുള്ള കറിക്കത്തികള്‍ ചെറിയ വിലയ്ക്ക് സുലഭമായി ലഭിച്ചു തുടങ്ങിയതോടെ വീടുകളില്‍ നിന്നുള്ള വരുമാനവും നിലച്ചു. പ്രതീക്ഷയോടെ മൂര്‍ച്ച കൂട്ടുകാര്‍ പിലിക്കോട്ടെ വീടുകളില്‍ കയറി ഇറങ്ങുകയാണ്.ഈ ഓണക്കാലത്തെങ്കിലും വിശപ്പടക്കാമെന്ന പ്രതീക്ഷയോടെ...........
   
   
    തയ്യാറാക്കിയത്:ബാലന്‍
   
    ഫോട്ടോ: ശരത്ത് പുത്തിലോട്ട്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..