home
Total Visiters: 
മലയാളികളുടെ വീട്ടുമുറ്റങ്ങളില്‍ മറുനാടന്‍ 'കൂകല്‍'
6 years ago ..
കരപ്പാത്ത്: ചിക്കിചികഞ്ഞു നടക്കാന്‍ നാടന്‍ കോഴികള്‍ ഇല്ലാതായി തുടങ്ങിയതോടെ മലയാളികളുടെ വീട്ടുമുറ്റങ്ങളില്‍ നിന്നും ഉയരുന്നത് മറുനാടന്‍ കോഴികളുടെ ''കൂകല്‍'. നല്ല നാടന്‍ അരിപിടക്കൊഴിയും, അങ്കവാലന്‍ പൂവന്‍കോഴിയുമൊന്നും എങ്ങും കാണാനില്ല. തമിഴ്നാട്ടിലെ നാമക്കല്‍ഫാമുകളില്‍ വിരിയിച്ചെടുത്ത ഗിരിരാജനും, ടര്‍ക്കിയും, ഗിനിയുമൊക്കെയാണ് ഇന്ന് ഗ്രാമീണരുടെ വളര്‍ത്തുകോഴികള്‍. ഗിരിരാജന്‍ കോഴികള്‍ ഏതാനും വര്‍ഷം മുന്‍പ് തന്നെ ഇവിടെ എത്തിയിരുന്നു. നമ്മുടെ ചുറ്റുപാടുകളില്‍ ഇണങ്ങി വളരുമെന്നതിനാലും, ധാരാളം മുട്ടകള്‍ ലഭിക്കുമെന്നതിനാലും ഇവിടെയുള്ളവര്‍ക്ക് ഈ കോഴികള്‍ എളുപ്പത്തില്‍ പ്രിയപ്പെട്ടതായി മാറുകയും ചെയ്തു. എന്നാല്‍ കോഴികളോടുള്ള മലയാളികളുടെ പ്രിയം കണ്ടറിഞ്ഞ തമിഴ്നാട്ടുകാര്‍ മറ്റിനം കോഴികളെ കൂടി വ്യാപകമായി ഇവിടേയ്ക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ്‌ ഗിനി,ടര്‍ക്കി ഇനങ്ങള്‍ വ്യാപകമായി ഗ്രാമങ്ങളിലേക്ക് എത്തിയത്. മഴക്കാലമൊഴിച്ച് മറ്റെല്ലാകാലവും തമിഴ് നാട്ടില്‍ നിന്നുള്ള കോഴി വില്പ്പനക്കാരെ നമ്മുടെ ഗ്രാമങ്ങളില്‍ കാണാം. ഏതെങ്കിലും ഒരുസ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ കോഴി വില്‍പ്പന. ഇരുചക്ര വാഹനങ്ങളിലാണ് ഇവര്‍ കോഴികളുമായി വീടുകളില്‍ എത്തുന്നത്. ചുരുക്കി പറഞ്ഞാല്‍ അരിയും, പച്ചക്കറികളും, പൂവും മാത്രമല്ല അരുമകളായി വളര്‍ത്തുന്ന കോഴികള്‍ക്ക് വേണ്ടിയും മറുനാട്ടുകാരുടെ ലോറി കാത്തിരിക്കാം.
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..