home
Total Visiters: 
നാട് നീങ്ങുന്നു ''നിരപ്പലകകളും ''
7 years ago ..
കാലിക്കടവ്: ഇന്നത്തെ ഷട്ടറുകളുടെ മുന്‍ഗാമിയാണ് ''നിരപ്പലകകള്‍''. ഒരുകാലത്ത് എല്ലാ കടകള്‍ക്കും അടച്ചുറപ്പേകിയിരുന്നത് നിരപ്പലകകളാണ്. ഓടിട്ട കെട്ടിടങ്ങള്‍ മാറി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വന്നതോടെയാണ് നിരപ്പലകകള്‍ അപ്രത്യക്ഷമായി തുടങ്ങിയത്. ഷട്ടറിനെ പോലെ വലിച്ചു താഴ്ത്താനോ, ഉയര്‍ത്താനോ പറ്റാത്തതാണ് ഇവ. ദീര്‍ഘചതുരാകൃതിയിലുള്ള വീതികുറഞ്ഞ പലകകള്‍ ഒന്നിനൊന്നോട് ചേര്‍ത്തു വയ്ക്കണം. ഓരോ പലകയ്ക്കും നിശ്ചിത സ്ഥാനമുണ്ട്. ഒരു പലകയുടെ സ്ഥാനം മാറിയാല്‍ കുഴങ്ങുകയും ചെയ്യും. അതുകൊണ്ട് തന്നെ ഓരോ പലകയ്ക്കും നമ്പറുകള്‍ എഴുതിവയ്ക്കുകയും ചെയ്യും. നടുഭാഗത്തായിരിക്കും നിരപ്പലകകളുടെ പൂട്ട്‌. പൂട്ടും, താക്കോലും ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമാണ്. പലകകള്‍ ചേര്‍ത്തുവച്ച് കടയടക്കുക എന്നത് അല്‍പ്പം ശ്രമകരമായ ജോലിയാണ്. കാലത്തിനൊത്ത് മാറാത്ത പഴയ തലമുറയില്‍ പെട്ടവര്‍ നടത്തുന്ന ചുരുക്കം ചില കടകള്‍ക്ക് മുന്നില്‍ മാത്രം ഇന്നും നിരപ്പലകകള്‍ കാണാം.
   
    ഫോട്ടോ: ധനേഷ് പിലിക്കോട്
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..