home
Total Visiters: 
ചരിത്രത്തിലേക്ക് വെളിച്ചംവീശി തമ്പിലെ "സെര്‍ച്ച് ലൈറ്റ്"
7 years ago ..
കാലിക്കടവ്: രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികക്യാമ്പുകളില്‍ നിന്നും വെളിച്ചം വീശിയിരുന്ന "സെര്‍ച്ച് ലൈറ്റ്" ഇപ്പോള്‍ തമ്പില്‍ നിന്നും വെളിച്ചം വീശുന്നു. കാലിക്കടവില്‍ നടക്കുന്ന ബോംബെ സര്‍ക്കസ്സിലാണ് ചരിത്രത്തിന്‍റെ ഭാഗമായ ഈ വെളിച്ചമുള്ളത്. 1939 മുതല്‍ 45 വരെ നടന്ന ലോക മഹായുദ്ധകാലത്ത് വിമാനങ്ങളുടെ ഗതിനിര്‍ണയത്തിനായാണ്‌ ഇതുപയോഗിച്ചിരുന്നത്. യുദ്ധം അവസാനിച്ചപ്പോള്‍ ഈ ലൈറ്റ് ഇന്ത്യന്‍ പട്ടാളക്കാരുടെ കൈകളിലെത്തി. കൊല്‍ക്കത്തയില്‍ ലേലത്തിന് വച്ചപ്പോഴാണ് സര്‍ക്കസ്സ് കമ്പനിക്കാര്‍ ഇത് സ്വന്തമാക്കിയത്. 60 വര്‍ഷം മുന്‍പായിരുന്നു ഇത്. കാര്‍ബണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സെര്‍ച്ച് ലൈറ്റിന്‍റെ വെളിച്ചം 40 കിലോമീറ്റര്‍ അകലെ വരെ എത്തുമത്രേ. പഴയകാലത്ത് സര്‍ക്കസ്സ് കമ്പനികള്‍ക്ക് ഇത്തരം ലൈറ്റുകള്‍ അത്യാവശ്യമായിരുന്നു. പ്രചരണത്തിന് ഇത്രയേറെ സൌകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് ഈ സെര്‍ച്ച് ലൈറ്റിന്റെ വെളിച്ചം കണ്ടാണത്രെ സര്‍ക്കസ്സ് നടക്കുന്ന വിവരം ആളുകള്‍ അറിഞ്ഞിരുന്നത്. ഇന്ന് അനൌണ്‍സ്മെന്റും, പോസ്റ്ററുകളും, പത്രപരസ്യങ്ങളും ഒക്കെയായെങ്കിലും പഴമ കൈവിടാത്ത സര്‍ക്കസ്സുകാര്‍ ഇന്നും ഈ വെളിച്ചം ഇന്നും തെളിയിക്കുന്നു.
Name:   sujith kayyur
ഇതുപോലുള്ള കാര്യ മാത്ര പ്രസക്തമായ കുറിപ്പുകളാണ് പോസ്റ്റ് പെട്ടി തുറക്കുമ്പോള്‍ പ്രതീക്ഷിക്കുന്നത് . കയ്യാല ,മൈലാഞ്ചി ,പത്താം നമ്പര്‍ മുണ്ട് , കത്രിക ,കറ്റ, തുടങ്ങി ഗ്രാമത്തിന്റെ തനി നാടന്‍ ചിത്രങ്ങള്‍ ആകര്ഷകമെങ്കിലും വേറെ വേറെ പോസ്റ്റുകളില്‍ പരത്തി പറയുന്നത് തീര്‍ത്തും അരോചകം തന്നെ. എന്തായാലും പോസ്ട്ടുപെട്ടി ഉത്തര കേരളത്തിന്ടെ അഭിമാനപ്പെട്ടി ആകട്ടെ എന്ന് ആശംസിക്കുന്നു........
Posted on:   2011-11-08 18:59:11
Name:   remeshchandran
ethra nannayi e vartha.keep it up.pradhana varthakal koodi ulpeduthanam.pilicodinea ariyan postpettiyiludea mathramea kazhiyooo
Posted on:   2011-10-19 08:41:17
Name:   A k kumar
പോസ്റ്റ്‌ പെട്ടി നോക്കി എഴുതി കൈനനയാതെ മീന്‍ പിടിക്കുന്നവരും ഉണ്ടല്ലേ ..
Posted on:   2011-10-18 10:31:31
Name:   ratheesh
സര്‍ച്ച് ലൈറ്റിന്റെ വാര്‍ത്ത വായിച്ചു വളരെ നന്നായിട്ടുണ്ട് .നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പത്രക്കാര്‍ കാണാത്ത എത്ര വാര്‍ത്തകളാണ് പോസ്റ്റ്‌ പെട്ടിയിലൂടെ വായിക്കാന്‍ കഴിയുന്നത്‌. നാടിന്‍റെ കണ്ണാടിയാണ് പോസ്റ്റ്‌ പെട്ടി. റിയലി സൂപ്പര്‍ ...മുന്നോട്ടു പോവുക ....
Posted on:   2011-10-17 19:12:48
First <<  1   >> Last
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..