home
Total Visiters: 
എന്ത് രസമായിരുന്നു ആ കാലം .......
5 years ago ..

    കാലിക്കടവ് : സ്കൂളിലേക്കുള്ള പണ്ടത്തെ യാത്രകള്‍ മധുരം കിനിയുന ഓര്‍മ്മകളാണ്... പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം ചൊല്ലി, വഴിവക്കിലെ നാട്ടുമാവില്‍ കല്ലെറിഞ്ഞ്, മണ്ണ് തൊട്ട് പ്രകൃതിയുടെ മനസ്സ് തൊട്ടുള്ള യാത്ര. നടന്നു നീങ്ങുമ്പോള്‍ പാടവരമ്പിലോ, വഴിവക്കിലോ വെള്ളം കണ്ടാല്‍ ചവിട്ടിപ്പോട്ടിക്കാനാണ് തിടുക്കം. ഒരു കാല്‍ കൊണ്ട് വെള്ളത്തില്‍ ആഞ്ഞു ചവിട്ടി വെള്ളം മേല്‍പ്പോട്ടുയരുമ്പോള്‍ മറുകാല്‍ കൊണ്ട് വീശിയൊരടി..'ടപ്പേ" എന്ന് പൊട്ടുമ്പോള്‍ ചെളിനിറഞ്ഞ കുപ്പായവുമിട്ടായിരിക്കും കൂട്ടുകാരുടെ നില്‍പ്പ്. പിന്നെ പിണക്കമായി.. സ്ലേറ്റ് മായിക്കാന്‍ ട്രൌസറിന്റെ കീശയില്‍ കരുതിയ വെള്ളാംകുടിത്തണ്ടോ, ഓണത്താറോ പകരം നല്‍കി ഈ പിണക്കത്തെ ഇണക്കമാക്കും. അങ്ങനെ കൊച്ചു കൊച്ചു പിണക്കങ്ങളും, ഇണക്കങ്ങളും കൊണ്ട് ഊഷ്മളമാകുന്ന വഴിച്ചങ്ങാത്തങ്ങള്‍ ..
    മഴ പെയ്തിറങ്ങുന്ന വിദ്യാലയ ദിനങ്ങള്‍ മനസ്സിലിപ്പോഴും കുളിരുള്ള ഓര്‍മ്മയാണ്. കുടച്ചങ്ങാതിമാരുമായി കൂട്ടുകൂടി കുട്ടികള്‍ പോകുമ്പോള്‍ മനസ്സിലോര്‍മ്മാവരും ബാല്യകാലവും പിന്നെ ഒ എന്‍ വി യുടെ ഈ വരികളും
    കൊട്ടിപ്പാടുന്നു മഴ
    നടവരമ്പത്തൊരു
    കുട്ടിയുണ്ടതിന്‍ കയ്യില്‍
    പുസ്തകം പൊതിച്ചോറും
    കുടയാമൊരു തൂശ-
    നിലയും അത് കൊത്തി
    കുടയുന്നുവോ മഴ
    ക്കാറ്റിന്റെ കാക്കക്കൂട്ടം
    എന്തുരസമായിരുന്നു ആ കാലം ..............
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..