home
Total Visiters: 
ഭാവനയുടെ വിസ്തൃതലോകങ്ങള്‍:; ഐതിഹ്യവും പിലിക്കോടിന്റെ സ്ഥലനാമകല്പനകളും
6 years ago ..
പിലിക്കോടിനെ സംബന്ധിച്ചുള്ള പ്രബലമായ ഐതിഹ്യം ഇങ്ങനെയാണ്: കുന്നമംഗലത്തു മന്നന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ദയരന്‍ എന്ന രാജാവിന്റെ കൊട്ടാരമായിരുന്നു ദയരമംഗലം ഭവതീക്ഷേത്രത്തിന് തൊട്ടുവടക്കായുള്ള പ്രദേശം. ഇന്നത്തെ തീവണ്ടിപ്പാതയുടെ ഇരുവശങ്ങളിലുമായി ഇത് വ്യാപിച്ചു കിടന്നു. ഇതിനു തൊട്ടുള്ള വയല്‍ (വറക്കോട്ടുവയല്‍) ഉദ്യാനവും കൊട്ടുമ്പുറം പ്രദേശം നൃത്തഭൂമിയും. ദയരന്റെ രാജ്യാതിര്ത്തി്യിലേക്ക് ഹല്ലോഹലന്‍ എന്ന അസുരന്‍ അതിക്രമിച്ചുകടന്നു. വീതുകുന്ന് കൈവശപ്പെടുത്തിയ അസുരന്‍ മല്ലക്കരയിലും താവളമുറപ്പിച്ചു. കൊട്ടാരത്തിന്റെ ഇരുദിശയിലുമുള്ള ഈ പ്രദേശങ്ങളിലൂടെ ദയരന്റെ ഭരണകേന്ദ്രം അക്രമിച്ചു തുടങ്ങി. തന്റെ സേനയുടെ സൈ്വരസഞ്ചാരത്തിനും സൈനിക പരിശീലനത്തിനും വേണ്ടി തൊട്ടടുത്ത വിളഭൂമി (വറക്കോട്ടുവയല്‍) മുഴുവന്‍ അസുരന്‍ നശിപ്പിച്ചു. പട്ടിണി ബാധിച്ച ജനങ്ങള്‍ ദയരമംഗലത്തു ദേവിയെ ശരണം പ്രാപിച്ചു. ദേവിയുടെ നെറ്റിയില്‍ നിന്നും അസുരനിഗ്രഹത്തിനായി അങ്കക്കുളങ്ങര ഭഗവതി രൂപം കൊണ്ടു.
    വീതുകുന്നില്‍ മദ്യപാനവും ചൂതുകളിയുമായി വിനോദത്തില്‍ ഏര്പ്പെ്ട്ടുകഴിഞ്ഞ ഹല്ലോഹലനെ വകവരുത്താന്‍ ദേവി തീരുമാനിച്ചു. ദേവന്മാോരുടെ താവളമായ ദേവര്കുലന്നില്‍ നിന്ന് നോക്കിയപ്പോള്‍ മദ്യപിച്ച് മദോന്മത്തനായ അസുരന്‍ പാലക്കുന്നിലെ ഉപ്പേരിയാലില്‍ നിന്നും നടന്നുനീങ്ങുന്നത് ദേവി കണ്ടു. വഴിമധ്യേ ദേവിയും അസുരനും വാക്തര്ക്കനത്തിലേര്പ്പെതട്ടു. ഏശലുണ്ടായ ആ സ്ഥലമാണ് ഏച്ചിക്കാവ്. ശ്രീനാരായണപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത് അവിടെയാണ്. തൊട്ടുതാഴെയുള്ള വിശാലമായ വയലില്വെയച്ച് ദേവിയും അസുരനും പടകുറിച്ചു. ആ സ്ഥലം പടോര്ച്ചു ണ്ട് (പടകുറിച്ച കുണ്ട്) എന്നറിയപ്പെട്ടു. വാലാച്ചേരി മുതല്‍ കാലിക്കടവു വരെയുള്ള തോട്ടിനിരുകരയിലുമുള്ള വയലാണ് പടോര്ച്ചു ണ്ട്. വാര്ത്ത്യറിഞ്ഞ് ഹല്ലോഹലന്റെ മല്ലന്മാ ര്‍ ഓടിയെത്തി. ഈ മല്ലന്മായര്‍ താമസിച്ചിരുന്ന പ്രദേശമാണ് മല്ലക്കര (മല്ലന്മാ.രുടെ കര) എന്ന് പറയുന്നത്. ചേരിതിരിഞ്ഞുള്ള യുദ്ധത്തിന്റെ ആരംഭം (ബാലകാണ്ഡം) നടന്ന സ്ഥലം ബാലാച്ചേരിയായി അറിയപ്പെട്ടു. രാപ്പകല്‍ ഭേദമില്ലാതെ ഒമ്പതുദിവസം ഘോരയുദ്ധം നടന്നു. ഒടുവില്‍ അസുരന്‍ മരിച്ചുവീണു. ഈ സ്ഥലമാണ് പടക്കളം. പിന്നീട് ഈ സ്ഥലം പടുവളം എന്നറിയപ്പെട്ടു. ശവവും പേറി ഇരവിലൂടെ (എരിക്കുന്ന പ്രദേശം - കലം എരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന പ്രദേശം) പടയുറപ്പിച്ച സ്ഥലത്തുതന്നെ എത്തി. വലിച്ചൊരേറ്. ശവം കുഞ്ഞരയാല്ത്തസറയില്‍ ചെന്നുവീണു. അവിടെ കുഞ്ഞരയാല്‍ മാത്രമേ വളരൂ. ഇതാണ് കുഞ്ഞരയാല്ത്ത്റമെട്ട. ഇന്നത്തെ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്താണ് ഇത്. അതിന് കിഴക്കായി കുഞ്ഞരയാല്ത്തസറ ഇപ്പോഴുമുണ്ട്. കിഴക്ക് പടോര്ച്ചു ണ്ട് വരെ ഈ പ്രദേശം പരന്നുകിടക്കുന്നു.
    (1. അവലംബം: പിലിക്കോടിന്റെ ചരിത്രം: ഒരന്വേഷണം - പിലിക്കോട് ഗ്രാമപഞ്ചായത്ത് ജനകീയാസുത്രണ പ്രസ്ഥാനം: 1999. 2) ആവേദകന്‍: പി.പി. മാധവന്‍ പണിക്കര്‍)
    ഈ ഐതിഹ്യത്തിന് ഇന്നുള്ള പ്രസക്തി പിലിക്കോടിന്റെ സ്ഥലനാമങ്ങളുടെ രൂപീകരണവുമായി അതിനുള്ള ബന്ധമാണ്. മേല്പ്പങറഞ്ഞ സ്ഥലങ്ങളെല്ലാം തന്നെ ഈ ഐതിഹ്യം വാസ്തവമാണെന്ന തെളിവുകള്‍ കൂടിയാണെന്ന് പറയാം. പക്ഷേ, ഹല്ലോഹലനുമായി ബന്ധപ്പെട്ട ഇത്തരം ഐതിഹ്യം പിലിക്കോട്ട് മാത്രമല്ല; ഏതാണ്ട് നീലേശ്വരത്തിനും പയ്യന്നുരിനും ഇടയിലുള്ള പല പ്രദേശങ്ങളെ സംബന്ധിച്ചും പറഞ്ഞുകേട്ടിട്ടുണ്ട് എന്നു വരുമ്പോള്‍ ഈ സ്ഥലനാമീകരണങ്ങളെ യുക്തിപൂര്വ്വം സമീപിക്കേണ്ടിയിരിക്കുന്നു.
    ഐതിഹ്യങ്ങള്‍ രൂപപ്പെടുന്നതുതന്നെ നാട്ടുഭാവനയുടെ വിശാലമായ കഥാഖ്യാനത്തിലാണ്. ആ കഥാഖ്യാനങ്ങള്ക്ക് പൂര്വ്വ കാല സംഭവങ്ങളുമായി ഒരുപക്ഷേ, ബന്ധമുണ്ടായേക്കാം. ദയരന്‍ എന്ന നാട്ടുമുഖ്യനും അയാളെ നശിപ്പിക്കാന്‍ ശ്രമിച്ച ഹല്ലോഹലനുമെല്ലാം ജീവിച്ചിരുന്ന വ്യക്തിത്വങ്ങളാവാം. നാട്ടുപ്രമാണിയെ ഉന്നതവ്യക്തിത്വമായും അപരനെ നീചവ്യക്തിത്വമായും ഭാവനചെയ്യപ്പെടാം. സുരനും (ദേവന്‍)/അസുരനും എന്ന ദ്വന്ദ്വകല്പന ഇവിടെ രൂപപ്പെടുന്നുണ്ട്. കാര്ഷിയകജീവിതമാരംഭിച്ച മനുഷ്യരും അലഞ്ഞുതിരിയുന്ന ആദിമവര്ഗ.വും തമ്മിലുള്ള സംഘര്ഷിമാവാം ഇവിടെ ആഖ്യാനം ചെയ്യുന്നതി. ഇത്തരം സംഘര്ഷംങ്ങളുടെ ആദിരൂപം (architype) ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സിന്ധുനദീതടത്തില്‍ കാര്ഷിികജീവിതമാരംഭിച്ച ദ്രാവിഡരെ അക്രമിച്ച് തുരത്തിയോടിച്ച ആര്യന്റെ വിജഗാഥ ഈ ഐതിഹ്യങ്ങളുടെ ആദിരൂപം തന്നെയാണ്. കൃഷിയും കന്നുകാലിവളര്ത്ത ലുമാരംഭിച്ച മനുഷ്യവംശത്തെ തന്നെ ബലരാമന്റെയും ശ്രീകൃഷ്ണന്റെയും കഥയിലൂടെ ആഖ്യാനവിധേയമാക്കുന്നുണ്ടല്ലോ. ചേട്ടനായ ബലരാമന് കാര്ഷിടകവൃത്തിയും അനുജനായ കൃഷ്ണന് കന്നുകാലി മേയ്ക്കലും തൊഴിലായി നല്കിവക്കൊണ്ട് അക്കാലത്ത് രൂപപ്പെട്ടുവന്ന നാട്ടുമുഖ്യന്മാരുടെ പുരാവൃത്തത്തെ ഭാവനാത്മകമായി പൊലിപ്പിച്ചെടുത്ത ആദിഭാവന യുഗങ്ങളായി മനുഷ്യവംശത്തിന്റെ തന്നെ സര്ഗ്ഗാ ത്മകതയെ ഉത്തേജിപ്പിച്ച് നിലകൊള്ളുന്നുണ്ട്.
    കാര്ഷിസകജീവിതത്തില്‍ അമ്മദൈവങ്ങള്ക്കു ള്ള പ്രാധാന്യം എടുത്തുപറയേണ്ടതില്ലല്ലോ. വാമൊഴിയായുള്ള ആഖ്യാനചാതുര്യം ഭാവനയ്ക്ക് ഒട്ടേറെ ഇടങ്ങള്‍ നല്കുുന്നുണ്ട്. അങ്ങനെ രൂപപ്പെടുന്ന ഐതിഹ്യം ഒരു മിത്തിന്റെ സ്വഭാവം കൈക്കൊള്ളുന്നുണ്ട്. ഇത്തരം നാട്ടുമിത്തുകള്‍ ഗ്രാമീണഭാവനയെ ഏറെ പ്രചോദിപ്പിച്ചിരിക്കണം.
    സ്വാഭാവികമായും ഇവിടെ ദുര്ഗ്ഗാ പൂജയുടെ (നവരാത്രി) ഐതിഹ്യങ്ങളുടെ യുക്തി കണ്ടെത്താന്‍ കഴിയുന്നുണ്ട്. മധു കുടിച്ച് മത്തനായിത്തീര്ന്ന് മഹിഷാസുരന്റെ ഉപദ്രവത്തെ ഇല്ലാതാക്കാന്‍ ദുര്ഗായദേവി അവതരിച്ചതും ഒമ്പതുദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ വധിച്ചതുംതന്നെയാണ് വാസ്തവത്തില്‍ ഹല്ലോലന്റെ ഐതിഹ്യത്തിലൂടെ നാട്ടുപുരാവൃത്തമായിത്തീര്ന്ന ത്. അമിതമായി ഒച്ചവെക്കുന്നവന്‍ എന്നാണ് ഹല്ലോഹലന്‍ എന്ന പദത്തിന്റെ അര്ത്ഥംത. അസുരരാജാവായ രംഭന് മഹിഷത്തില്‍ (എരുമ) ഉണ്ടായ മകനാണ് മഹഷാസുരന്‍. കഠിനമായ തപസ്സിനാല്‍ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച മഹിഷാസുരന്‍ നരനാലോ ദേവനാലോ വധിക്കപ്പെടുകയില്ല എന്ന വരം ലഭിച്ചു. വരബലത്താല്‍ ഉന്മത്തനായ മഹിഷാസുരന്‍ മൂന്നുലോകവും അക്രമിച്ചു കീഴ്‌പ്പെടുത്തി. സ്വര്ഗരലോകം കീഴ്‌പ്പെടുത്തിയ മഹിഷാസുരന്‍ ദേവേന്ദ്രനേയും മറ്റു ദേവന്മാഴരേയും ദേവലോകത്തുനിന്നും ആട്ടിയോടിച്ചു. പരിഭ്രാന്തരായ ദേവകള്‍ ഒത്തുചേര്ന്ന് ആലോചിച്ചു. നരനാലോ ദേവനാലോ അസുരന്‍ വധിക്കപ്പെടാത്തതിനാല്‍ ഒരു യുവതിക്ക് രൂപംകൊടുത്തു. ഒമ്പതുദിവസം യുദ്ധം നീണ്ടുനിന്നു. പത്താംനാള്‍ അസുരനെ വധിച്ചു. പോരാട്ടം നീണ്ടുനിന്ന ഒമ്പതുദിവസം നവരാത്രിയായും ദുര്ഗച വിജയം കൈവരിച്ച പത്താംനാള്‍ വിജയദശമിയായും ആഘോഷിക്കുന്നു. ഈ പുരാവൃത്തം തന്നെയാണ് അല്പം രീതിഭേദങ്ങളോടെ ഹല്ലോഹലന്റെ കഥയിലും അവതരിക്കുന്നത്. ഒമ്പതുനാളാണ് ദേവി ഹല്ലോഹലനുമായി യുദ്ധം ചെയ്യുന്നത്. മഹിഷാസുരനും ഹല്ലോഹലനെപ്പോലെ മദ്യം കുടിച്ച് മദോന്മത്തനാണ്. ഉറക്കെ ശബ്ദമുണ്ടാക്കുന്നുമുണ്ട്. ദേവലോകം ഹല്ലോഹലന്റെ കഥയിലെ ദയരന്റെ കൊട്ടാരം തന്നെ. പക്ഷേ, കാതലായ വ്യത്യാസമുണ്ട്. ഇന്ദ്രനടക്കമുള്ള ദേവന്മാരെ മഹിഷാസുരന്‍ ദേവലോകത്തുനിന്നും ഓടിക്കുന്നുണ്ട്. പക്ഷേ, ഹല്ലോഹലന് അതിനു സാധിച്ചില്ല. അയാള്‍ നേരത്തെതന്നെ വിള നശിപ്പിച്ച് ജനങ്ങളെ പട്ടിണിയിലാക്കി. പട്ടിണിയിലായ ജനങ്ങളാണ് ദേവിയെ വിളിക്കുന്നത്. ത്രിമൂര്ത്തി കളുടെ പ്രാര്ത്ഥിനയാല്‍ മഹാശക്തിയില്‍ നിന്ന് ദുര്ഗാകദേവി അവതരിച്ചതുപോലെ ഹല്ലോഹലന്റെ കഥയില്‍ അങ്കക്കുളങ്ങര ഭഗവതിയെ ഉണ്ടാക്കിയത് ദയരമംഗലത്തംബിക തന്നെയാണ്. നവരാത്രി ആഘോഷങ്ങളും കാര്ഷിഗകോത്സവത്തിന്റെ ഭാഗം തന്നെയാണ്. ഇന്ത്യമുഴുവന്‍ പല പേരുകളില്‍ ദുര്ഗിയും മഹിഷാസുരനും അറിയപ്പെടുന്നുണ്ട്. പത്തുദിനങ്ങളിലും പത്തുപേരിലാണ് ദുര്ഗ്ഗു അറിയപ്പെടുന്നതും. ആയിരം രാമായണങ്ങള്‍ പോലെ പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് ഇക്കഥ അറിയപ്പെടുന്നത്. ഇക്കഥയുടെ ഒരു പ്രാദേശിക ഭാവനതന്നെയാണ് ഹല്ലോഹലന്റെ ഐതിഹ്യവും. കാര്ഷിഒകവിളവ് നശിപ്പിച്ചതില്‍ കുപിതയാണ് ദേവി. സ്വാഭാവികമായും അമ്മദൈവസങ്കല്പങ്ങളുടെ ശക്തിയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ച കാലത്താവണം ഇക്കഥയും രൂപപ്പെട്ടത്. അതുകൊണ്ടാവണം ദേവിതന്നെ തന്റെ പ്രതിച്ഛായയെ സൃഷ്ടിച്ചത്.
    ഒരുഭാഗത്ത് തലമുറയായി പകര്ന്നു കിട്ടിയ ഭാവനാത്മകമായ ഐതിഹ്യങ്ങള്‍. മറുഭാഗത്ത് നിഗൂഢമായിക്കിടക്കുന്ന വന്യഭൂമി. സ്ഥലങ്ങള്‍ ഇന്നത്തെ അതേ ദൂരത്തിലും നിശ്ചിത അളവിലും തന്നെ സ്ഥിതിചെയ്തിരുന്നുവെങ്കിലും ജനസംഖ്യ കുറവായ ആദ്യകാലങ്ങളില്‍ ഇടതൂര്ന്നം വൃക്ഷങ്ങളോടുകൂടിയ വിജനമായ വന്യഭൂമി, അതിന്റെ നിബിഡതകളാല്‍ അക്കാല ജനസമൂഹത്തിന് ഏറെ നിഗൂഢമായി അനുഭവപ്പെട്ടിരിക്കണം. ഈ വന്യതയുടെ നിഗൂഢതയിലേക്കാണ് മറ്റൊരു നിഗൂഢഭാവനയുടെ പുരാവൃത്തം കടന്നുവരുന്നത്. സ്വാഭാവികമായും തനിക്കുചുറ്റും പരന്നുകിടക്കുന്ന ഭൂപ്രദേശത്തിന്റെ വന്യതയിലേക്ക് ഐതിഹ്യത്തെ ആരോപിക്കുകയാണ്. ഓരോ പ്രദേശവും ഭാവനയിലേക്ക് കടന്നുവരുന്നു. ഐതിഹ്യത്തിലെ ഓരോ സംഭവങ്ങളും നടന്ന പ്രദേശമായി അതിനനുസരിച്ച് ഭൂമിശാസ്ത്രമുള്ള ഭൂവിഭാഗത്തെ ഭാവന വിഭാവനം ചെയ്യുന്നു. ഇങ്ങനെ ഭൂപ്രകൃതിയിലേക്ക് ഐതിഹ്യത്തിലെ സംഭവവികാസങ്ങളെ ആരോപിക്കുമ്പോള്‍ സ്വാഭാവികമായും ആ സംഭവങ്ങള്ക്കരനുസൃതമായ സ്ഥലനാമീകരണവും ഉളവാകുന്നു. അങ്ങനെ മല്ലക്കരയും ദേവര്കുീന്നും ഏച്ചിക്കൊവ്വലൂം ഏച്ചിക്കാവും പാടോര്ച്ചു്ണ്ടും കുഞ്ഞരയാല്ത്തുറയും പടക്കളവും പടുവളവും ബാലാച്ചേരിയും രൂപപ്പെടുന്നു.
    പൊതുവേ സ്ഥലനാമങ്ങള്‍ രൂപപ്പെടുന്നത് ഭൂമിശാസ്ത്രത്തെ ആസ്പദമാക്കിത്തന്നെയാണ്. ഒരു ജനസമൂഹം അനുഭവിച്ചറിഞ്ഞ ഭൂപ്രകൃതിയുടെ കിടപ്പിനനുസരിച്ച പേരുകള്‍ അതതു സ്ഥലത്തിനു ലഭിക്കുന്നു. ഒരു പ്രദേശത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടും ആ പ്രദേശത്തിന് പേരു ലഭിക്കുന്നുണ്ട്. ഭൂവിഭാഗത്തിന്റെ ഉപയോഗം, പ്രദേശത്തിന്റെ പ്രത്യേകത, ധാരാളമായി കാണപ്പെടുന്ന ജീവജാലങ്ങള്‍, സസ്യജന്തുജാലങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയവുയും സ്ഥലനാമീകരണത്തിന് ഉപാധിയാകാറുണ്ട്. ഇവയെല്ലാംതന്നെ പിലിക്കോടിന്റെ സ്ഥലനാമീകരണത്തിനും കാരണമായിട്ടുണ്ട്. പുലികള്‍ ധാരാളമുള്ള സ്ഥലം എന്ന അര്ത്ഥ ത്തില്‍ പുലിക്കാട് പുലിക്കോടായതും പിന്നീട് പിലിക്കോടായത്തീര്ന്ന തുംപോലെ കടുവാക്കാട് കാടുവക്കാടായിത്തീര്ന്നയതും നമ്മുടെ മുമ്പിലുണ്ട്. കന്നുകാലികളെ തോടുകടത്തി അക്കരെയിക്കരെ കൊണ്ടുവന്നതിന്റെ ആവശ്യകത കാലിക്കടവിനേയും ഉണ്ടാക്കി. വെള്ളമൊഴുകിപ്പോകുന്ന ആഴത്തിലുള്ള ചാല് അടങ്ങുന്ന പ്രദേശം തീക്കുഴിച്ചാലായും പിന്നീട് തീക്കുച്ചാലായും രൂപാന്തരപ്പെട്ടു. വയലിനോടു ചേര്ന്നു ള്ള കരയിലൂടെയുള്ള വഴി കരപ്പാത്തായി. റെയില്പ്പാേളത്തിനു പടിഞ്ഞാറുമുതല്‍ ചീര്മ്മിക്കാവുവരെ നീണ്ടുകിടക്കുന്ന വഴിയുടെ ചുറ്റുമുള്ള പ്രദേശമാണ് കരപ്പാത്ത്. ഇങ്ങനെ സ്ഥലനാമീകരണത്തിന്റെ വിവിധങ്ങളായ നിമിത്തങ്ങള്‍ പിലിക്കോടിന്റെ സ്ഥലപ്പേരുകളുടെ പിന്നിലും വര്ത്തിോച്ചിട്ടുണ്ടെന്നുകാണാം.
   
    --............ തുടരും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..