Postpetti I Nattuvarthanam
home
Total Visiters: 
കാലമാറ്റത്തിലും പ്രിയം കുറയാതെ കളിച്ചന്തകള്‍
7 years ago ..
കാലിക്കടവ്: അത്യന്താധുനിക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കളിക്കോപ്പുകളുടെ വൈവിധ്യങ്ങള്‍ ഒരുക്കുമ്പോഴും ഉത്സവപറമ്പുകളിലെ കളിച്ചന്തകള്‍ക്ക് പ്രിയമൊട്ടും കുറവില്ല. നെടുകെയും കുറുകെയും കെട്ടിവെച്ച മുളങ്കമ്പുകളില്‍ തൂങ്ങിയാടുന്ന ബലൂണുകളും മറ്റു കളിപ്പാട്ടങ്ങളുമെല്ലാം നിറയുമ്പോഴാണ് ഉത്സവപ്പറമ്പുകളില്‍ ഉത്സവ പ്രതീതി നിറയുന്നത്. കച്ചവട സ്ഥാപനങ്ങള്‍ ഇത്രയേറെ വ്യാപകമാല്ലാതിരുന്ന കാലത്ത്കേവലം കളിപ്പാട്ടങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല ഉത്സവപ്പറമ്പുകളിലെ ചന്തകള്‍. ചട്ടിയും, ചൂലും, ചെരുപ്പുമെല്ലാം ഗ്രാമീണജനത തെരഞ്ഞെടുത്തിരുന്നത് ഉത്സവ ചന്തകളില്‍ നിന്നാണ്. എന്നാല്‍ ഇന്ന് ചന്തകളെന്നാല്‍ കളിപ്പാട്ടക്കടകളും, ഫാന്‍സി കടകളും മാത്രമായി. കാലത്തിനൊത്തു മാറിതന്നെയാണ് കളിപ്പാട്ട വൈവിധ്യങ്ങളുമായുള്ള ചന്തക്കാരുടെ വരവ്. സാധാരണ പാവകളും, കാറുകളുമൊന്നും ഇപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടത്രേ. ടെലിവിഷന്‍ ചാനലുകളിലെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും, അമാനുഷിക കഥാപാത്രങ്ങളുടെയും പേരുകളെഴുതിയ കളിപ്പാട്ടങ്ങളാണെങ്കില്‍ അത് ചൂടപ്പം പോലെ വിറ്റ് പോകുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ബെന്‍ടെന്നും, മിസ്റ്റര്‍ ബീനുമൊക്കെ കൊച്ചു കുട്ടികള്‍ വരെ ചോദിച്ചു വാങ്ങുന്നു. കുട്ടികള്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ഇത്തരം ചന്തകള്‍ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുപ്പിവളകളും, കല്ലമാലകളും, കണ്‍മഷിയുമെല്ലാം നിരത്തിവച്ച ഫാന്‍സി കടകളും ഉത്സവ പറമ്പുകളില്‍ സജീവമാണ്. കുടുംബത്തോടൊപ്പം ഉത്സവത്തിനെത്തിയാല്‍ ചന്തകളില്‍ നിന്നും എന്തെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് തന്നെയാണ് മനസ്സില്‍ കുറിച്ചിട്ട ഉത്സവ ദിനങ്ങളില്‍ ഉത്സവപ്പറമ്പുകള്‍ തേടിയെത്താന്‍ ചന്തക്കാരെ പ്രേരിപ്പിക്കുന്നതും.
   
    തയ്യാറാക്കിയത് : വിനയന്‍ പിലിക്കോട്
   
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..