home
Total Visiters: 
സല്‍കാരങ്ങളില്‍ സജീവമായി 'തട്ടുകടകള്‍"""'
6 years ago ..
കാലിക്കടവ്: പലതിലും പഴമയിലൂടെ പുതുമ തേടുന്ന ഈ കാലത്ത് വലിയ വിവാഹസല്‍കാരങ്ങളില്‍ 'തട്ടുകടകള്‍""' സജീവമാകുന്നു. നാടന്‍ രുചി വൈവിധ്യങ്ങള്‍ നിറയുന്ന തട്ടുകടകളോട് മലയാളികള്‍ക്കുള്ള പ്രിയം കണക്കിലെടുത്താണ് വിവാഹസല്‍കാര വേദികളിലേക്ക് തട്ടുകടകളെ എത്തിച്ചിരിക്കുന്നത്. കാറ്ററിംഗ് സര്‍വീസ് നടത്തുന്ന പ്രമുഖ ഹോട്ടലുകലാണ് ഇത്തരത്തിലൊരു സ്റ്റൈല്‍ സല്‍കാര വേദികളില്‍ പരീക്ഷിച്ച് വിജയിച്ചിരിക്കുന്നത്. വഴിവക്കുകളില്‍ കാണുന്ന തട്ടുകടകളുടെ കെട്ടും മട്ടും ഇവിടങ്ങളില്‍ ഒരുക്കുന്ന തട്ടുകടകള്‍ക്കും ഉണ്ട്. മെടഞ്ഞ ഓലകൊണ്ടാണ് കട കെട്ടിയുണ്ടാക്കുന്നത്‌., കടയ്ക്കു മുന്നില്‍ പഴക്കുലകള്‍ തൂങ്ങിക്കിടക്കും. അതും നല്ല നാടന്‍ പൂവന്‍ പഴം. ഇരിപ്പിടമായി ബെഞ്ചും, മരക്കസേരകളും.. വിഭവങ്ങളാകട്ടെ തനി നാടനും. പുട്ടും കടലയും, കപ്പയും മത്തിക്കറിയും, മുട്ട ഓം ലേറ്റ്, കടുപ്പത്തില്‍ ചായ, എല്ലാത്തിനുമൊപ്പം ഉപ്പിലിട്ട വിഭവങ്ങള്‍ വേറെയും... ഇതെല്ലാം കൊണ്ടു തീര്‍ന്നില്ല കാഴ്ചകള്‍, കടയിലുള്ളവരുടെ രൂപവും ഭാവവുമെല്ലാം തനി നാടന്‍ സ്റ്റൈല്‍ തന്നെ. ലുങ്കിയും, ബനിയനും തലയിലൊരു കെട്ടുമൊക്കെയായാണ്‌ സപ്ലയര്‍മാരുടെ നില്‍പ്പ്. ഇപ്പോള്‍ സല്‍കാര വേദികളില്‍ തിരക്കല്‍പ്പം കൂടുതലും ഈ തട്ടുകയില്‍ തന്നെ. സല്ക്കാരത്തിനെത്തുന്നവരുടെ എണ്ണത്തിനനുസരിച്ച് കെട്ടിയുണ്ടാക്കുന്ന തട്ടുകടകളുടെ എണ്ണവും കൂടുന്നു. ഉന്തുവണ്ടികള്‍ എത്തിച്ച് വിഭവങ്ങള്‍ വിതരണം ചെയ്യുന്ന രീതിയും ചിലയിടങ്ങളില്‍ കാണാം. മധ്യ കേരളം വരെ നേരത്തെ തന്നെ ഈ രീതി വന്നെത്തിയിരുന്നു. കാസര്‍ഗോടന്‍ ഗ്രാമങ്ങളിലേക്കും തട്ടുകട സ്റ്റൈല്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കാറ്ററിംഗ് സര്‍വീസുകാര്‍.
   
    ഫോട്ടോ: ബാലന്‍
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..